വിഴിഞ്ഞത്തെ അർച്ചനയുടെ ആത്മഹത്യ; ഭർത്താവ് അറസ്റ്റിൽ
തിരുവനന്തപുരം വിഴിഞ്ഞത്ത് അർച്ചനയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഭർത്താവ് സുരേഷ് അറസ്റ്റിൽ. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് സുരേഷിനെ അറസ്റ്റ് ചെയ്തത്. ഇന്ന് ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയ ശേഷമാണ് അറസ്റ്റ്
കേസിന്റെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം ഏറ്റെടുത്തിരുന്നു. ഡീസലൊഴിച്ച് തീ കൊളുത്തിയാണ് അർച്ചന ആത്മഹത്യ ചെയ്തത്. എന്നാൽ അർച്ചനയുടെ മരണത്തിൽ കുടുംബം ദുരൂഹത ആരോപിച്ചിരുന്നു. സുരേഷ് അർച്ചന മരിക്കുന്നതിന് തലേ ദിവസം വീട്ടിൽ ഡീസൽ വാങ്ങി കൊണ്ടുവന്ന് വെച്ചതിൽ ദുരൂഹതയുണ്ടെന്ന് അർച്ചനയുടെ പിതാവ് ആരോപിച്ചിരുന്നു
അർച്ചനയുടേത് പ്രണയ വിവാഹമായിരുന്നു. ഇരുവരും തമ്മിൽ പ്രശ്‌നങ്ങളുണ്ടായിരുന്നു. സുരേഷിന്റെ അച്ഛൻ തന്നോട് മൂന്ന് ലക്ഷം രൂപ ചോദിച്ചിരുന്നു. വീട്ടിലെത്തിയാൽ മകൾ എപ്പോഴും കരഞ്ഞു കൊണ്ടിരിക്കുന്നതാണ് കാണാറെന്നും അർച്ചനയുടെ അച്ഛൻ പറഞ്ഞിരുന്നു.