തൃക്കരിപ്പൂരിൽ എം രാജഗോപാൽ തന്നെ; കാസർകോട്ടെ സിപിഎം സ്ഥാനാർഥി പട്ടികയായി
കാസർകോട് ജില്ലയിൽ സിപിഎം മത്സരിക്കുന്ന മണ്ഡലങ്ങളിലെ സ്ഥാനാർഥി പട്ടികയായി. മഞ്ചേശ്വരം, ഉദുമ, തൃക്കരിപ്പൂർ മണ്ഡലങ്ങളിലാണ് സിപിഎം മത്സരിക്കുന്നത്. കാസർകോട് ഐഎൻഎല്ലും കാഞ്ഞങ്ങാട് സിപിഐയുമാണ് മത്സരിക്കുന്നത്.
തൃക്കരിപ്പൂരിൽ സിറ്റിംഗ് എംഎൽഎ എം രാജഗോപാൽ തന്നെ മത്സരിക്കും. മഞ്ചേശ്വരത്ത് ശങ്കർ റേ, ജയാനന്ദൻ എന്നിവരെയാണ് പരിഗണിക്കുന്നത്. ഉദുമയിൽ സി എച്ച് കുഞ്ഞമ്പു, ഇ പത്മാവതി എന്നിവരെയാണ് പരിഗണിക്കുന്നത്.