പ്രതിമാസം 1.6 ലക്ഷം പെൻഷൻ നേടാൻ സർക്കാർ പദ്ധതി
ശമ്പളം ലഭിക്കുമ്പോഴുള്ള സന്തോഷം വിരമിച്ച ശേഷം ലഭിക്കില്ല. ഈ സന്തോഷം നിലനിന്ന് പോകാൻ വിരമിച്ച ശേഷവും പണം വേണം. അതിനായി ഇന്നേ നിക്ഷേപം തുടങ്ങണം. അതിന് യോജിച്ച സർക്കാർ പദ്ധതിയാണ് എൻപിഎസ് നാഷ്ണൽ പെൻഷൻ സ്‌കീം.
പ്രതിമാസം ചെറിയ തുകകൾ നിക്ഷേപിച്ച് ജോലിയിൽ നിന്ന് വിരമിച്ച ശേഷം വരുമാനം നൽകുന്ന പദ്ധതിയാണ് നാഷ്ണൽ പെൻഷൻ സ്‌കീം അഥവാ എൻപിഎസ്. 2004 ൽ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് മാത്രമായി അവതരിപ്പിച്ച പദ്ധതി 2009 ൽ എല്ലാ ഇന്ത്യൻ പൗരന്മാർക്കും ലഭ്യമാക്കുകയായിരുന്നു. 18 വയസിനും 60 വയസിനും ഇടയിൽ പ്രായമുള്ള ഇന്ത്യൻ പൗരന്മാർക്ക് പദ്ധതിയിൽ പങ്കാളികളാകാം.