Saturday, January 4, 2025
Kerala

ലൈഫ് സമാനതകളില്ലാത്ത പാർപ്പിട വികസന പദ്ധതി; രണ്ടര ലക്ഷം വീടുകളുടെ പൂർത്തീകരണം അഭിമാനകരമെന്ന് മുഖ്യമന്ത്രി

ലൈഫ് മിഷൻ പദ്ധതിയിൽ രണ്ടര ലക്ഷം വീടുകളുടെ പൂർത്തീകരണം അഭിമാനകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമാനതകളില്ലാത്ത പാർപിട വികസന പദ്ധതിയാണ് ലൈഫ്. എല്ലാവർക്കും അന്തസ്സോടെ ജീവിക്കാനുള്ള അവസരം ഒരുക്കുകയാണ് സർക്കാർ ചെയ്യുന്നത്.

സംസ്ഥാന സർക്കാർ ആരംഭിച്ച മിഷനുകളെല്ലാം വിജയകരമാണ്. ആർദ്രം പദ്ധതി വഴിയാണ് കൊവിഡിനെ പ്രതിരോധിക്കാൻ കഴിഞ്ഞത്. ജനങ്ങൾക്കൊപ്പം നിന്ന് അവരെ കൈപിടിച്ചുയർത്തുകയാണ് സർക്കാർ ലക്ഷ്യം. പ്രത്യാശയോടെ സർക്കാരിനെ കാണുന്ന വലിയ ജനവിഭാഗമുണ്ട്. പാവപ്പെട്ടവർക്ക് കൈത്താങ്ങായി നിൽക്കുന്ന നിശ്ചയദാർഢ്യമാണുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു

സർക്കാരിന് ഒരുപാട് പരിമിതികളുണ്ട്. അതിനെ അതിജീവിച്ച് പദ്ധതികൾ നടപ്പാക്കും. ജാഗ്രത കുറയുന്നതിനാൽ കൊവിഡ് വലിയ തോതിൽ ബാധിക്കുന്നുണ്ട്. കർശന നടപടികളിലേക്ക് കടക്കാനാണ് നിർദേശമെന്നും മുഖ്യമന്ത്രി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *