പാലോട് മങ്കയത്ത് മലവെള്ളപ്പാച്ചില്‍; അമ്മയേയും കുഞ്ഞിനേയും ഒഴുക്കില്‍പ്പെട്ട് കാണാതായി
തിരുവനന്തപുരം പാലോട് മങ്കയത്ത് മലവെള്ളപ്പാച്ചില്‍. അമ്മയും കുഞ്ഞും ഒഴുക്കില്‍പ്പെട്ടെന്ന് സൂചന. മങ്കയം ബ്രൈമൂറിനടുത്താണ് മലവെള്ളപ്പാച്ചിലുണ്ടായത്. മൂന്ന് കുടുംബങ്ങളില്‍ നിന്നുള്ള പത്ത് പേരാണ് ഒഴുക്കില്‍പ്പെട്ടത്. ഇതില്‍ എട്ടുപേരെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി. ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്.
മങ്കയം ആറിലെ വാഴത്തോപ്പ് കുളിക്കടവില്‍ കുളിക്കാനിറങ്ങിയവരാണ് ഒഴുക്കില്‍പ്പെട്ടത്. ഒഴുക്കില്‍പ്പെട്ട് കാണാതായ മാതാവിനും കുഞ്ഞിനുമായി തെരച്ചില്‍ തുടരുകയാണ്. നെടുമങ്ങാട് നിന്നും പാലോടുള്ള റിസോര്‍ട്ടിലേക്ക് വിനോദ സഞ്ചാരത്തിനെത്തിയവരാണ് അപകടത്തില്‍പ്പെട്ടത്. പ്രദേശത്ത് മലവെള്ളപ്പാച്ചില്‍ ഭീഷണി നിലനിന്നിരുന്നു.