കോടഞ്ചേരി ചാലിപ്പുഴയിൽ വിനോദ സഞ്ചാരത്തിനെത്തി ഒഴുക്കില്‍പ്പെട്ട് കാണാതായ അന്‍സാറിനായുള്ള തിരച്ചില്‍ വീണ്ടും ആരംഭിച്ചു
കോടഞ്ചേരി ചാലിപ്പുഴയിൽ വിനോദ സഞ്ചാരത്തിനെത്തി ഒഴുക്കില്‍പ്പെട്ട് കാണാതായ അന്‍സാറിനായുള്ള തിരച്ചില്‍ വീണ്ടും ആരംഭിച്ചു. ഫയര്‍ ഫോഴ്‌സും സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഒരാളുടെ മൃതദേഹം വ്യാഴാഴ്ച വൈകീട്ട് ലഭിച്ചിരുന്നു.
കോഴിക്കോട് പെരുമണ്ണ സ്വദേശിനി ആയിഷ നിഷ്ലയുടെ മൃതദേഹം മെഡിക്കല്‍ കോളേജിലെ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം വിട്ടു നല്‍കും. വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് ബന്ധുക്കളായ നാലുപേര്‍ കോടഞ്ചേരി ചുരമുണ്ട ഭാഗത്ത് പുഴയിലെത്തിയത്. കുളിക്കുന്നതിനിടെ ശക്തമായ മലവെള്ളപ്പാച്ചിലുണ്ടാവുകയും നാലുപേരും ഒഴുക്കില്‍ പെടുകയുമായിരുന്നു, മരിച്ച ആയിഷയുടെ ഭര്‍ത്താവ് ഉള്‍പ്പെടെ രണ്ടുപേര്‍ രക്ഷപ്പെട്ടു.