ഓണാഘോഷത്തിനിടെ വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതി; ക്യാമ്പസ് ഡയറക്ടര്‍ക്ക് സസ്‌പെന്‍ഷന്‍
വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറിയ കാമ്പസ് ഡയറക്ടറെ സസ്‌പെന്‍ഡ് ചെയ്തു. കാലടി സര്‍വകലാശാല തിരുവനന്തപുരം കാമ്പസ് ഡയറക്ടര്‍ ഡോ എസ് എസ് പ്രതീഷിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. പ്രതീഷിനെ കാമ്പസില്‍ പ്രവേശിക്കുന്നത് വിലക്കി വൈസ് ചാന്‍സലര്‍ ഉത്തരവിറക്കി. പരാതിക്കാരിയോട് ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കത്തിന് ശ്രമിക്കുന്നതും വൈസ് ചാന്‍സലര്‍ വിലക്കിയിട്ടുണ്ട്.
സര്‍വകലാശാലയുടെ തിരുവനന്തപുരം കാമ്പസിലെ ഓണാഘോഷത്തിനിടെ ഡോ എസ് എസ് പ്രതീഷ് വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിലാണ് വൈസ് ചാന്‍സലറുടെ നടപടി. അടിയന്തര പ്രാധാന്യത്തോടെയുള്ള സസ്‌പെന്‍ഷന്‍ ഉത്തരവാണ് വൈസ് ചാന്‍സലര്‍ പുറത്തിറക്കിയിരിക്കുന്നത്.