രാജ്യത്തിന് സ്വാതന്ത്ര്യം നല്‍കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച പത്രമാണ് നാഷണല്‍ ഹെറാള്‍ഡ്; ഈ പാരമ്പര്യം ബിജെപിക്ക് അറിയില്ല: വി ഡി സതീശൻ
സ്വന്തം വീടായ ആനന്ദ് ഭവന്‍ വില്‍ക്കേണ്ടി വന്നാലും നാഷണല്‍ ഹെറാള്‍ഡ് പൂട്ടില്ലെന്ന് പണ്ഡിറ്റ്ജി ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. രാജ്യത്തിനും കോണ്‍ഗ്രസിനും വൈകാരികതയുള്ള ഇടമാണ് നാഷണല്‍ ഹെറാള്‍ഡ് ഓഫീസെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.
രാജ്യത്തിന് സ്വാതന്ത്ര്യം നല്‍കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച പത്രമാണ് നാഷണല്‍ ഹെറാള്‍ഡ്. ഈ പാരമ്പര്യം ബിജെപിക്ക് അറിയില്ല. 2012-ല്‍ ബി.ജെ.പി നേതാവ് സുബ്രഹ്‌മണ്യം സ്വാമി രാഷ്ട്രീയ ലക്ഷ്യം വച്ച് നല്‍കിയ കേസ് മറയാക്കിയാണ് മോദി സര്‍ക്കാര്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് കോണ്‍ഗ്രസ് നേതാക്കളെ ഇപ്പോള്‍ വേട്ടയാടുന്നത്.
ഇതൊന്നും കൊണ്ട് കോണ്‍ഗ്രസിനെ നിശബ്ദമാക്കാമെന്ന് കരുതേണ്ടെന്ന് സതീശന്‍ പറഞ്ഞു. സ്വന്തം വീട് വില്‍ക്കേണ്ടി വന്നാലും നാഷണല്‍ ഹെറാള്‍ഡ് പൂട്ടില്ലെന്ന് നെഹ്‌റു ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. അദ്ദേഹം അത്രത്തോളം ഇഷ്ടപ്പെട്ട നാഷണല്‍ ഹെറാള്‍ഡ് നിലനിര്‍ത്തുകയെന്നത് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ചരിത്രപരമായ ബാധ്യതയായിരുന്നെന്നും വി ഡി സതീശന്‍ പറഞ്ഞു.