ടിപ്പറിന്റെ ക്യാരിയര്‍ പൊക്കുന്നതിനിടെ വൈദ്യുതിലൈനില്‍ തട്ടി; ഡ്രൈവര്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു
തൊണ്ടര്‍നാട് (വയനാട്): തൊണ്ടര്‍നാട് വാളാംതോട് ക്രഷറില്‍ വെച്ച് ടിപ്പറിന്റെ ക്യാരിയര്‍ പൊക്കുന്നതിനിടെ വൈദ്യുതി ലൈനില്‍ തട്ടി ഡ്രൈവര്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു.കോഴിക്കോട് മാവൂര്‍ കുറ്റിക്കടവ് നാലു കണ്ടത്തില്‍ ജബ്ബാര്‍ (41) ആണ് മരിച്ചത്. ഇന്ന് രാവിലെ പത്തരയോടെയായിരുന്നു സംഭവം.
ക്യാരിയറിനുള്ളിലെ വെള്ളം കളയുന്നതിനായി ക്യാരിയർ ഉയർത്തുന്നതിനിടെ മുകൾ ഭാഗം വൈദ്യുതി ലൈനിൽ തട്ടുകയായിരുന്നു.
തുടർന്ന് താഴെ ഇറങ്ങി ഡോർ അടയ്ക്കാൻ ശ്രമിക്കുന്നതിനിടെ ജബ്ബാറിന് വൈദ്യുതാഘാതമേൽക്കുകയായിരുന്നു.മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമധ്യേ മരണം സംഭവിച്ചു.തൊണ്ടർനാട് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.