ചാലക്കുടി പുഴയുടെ തീരത്തുള്ളവരെ മാറ്റിപാര്‍പ്പിക്കും മന്ത്രി കെ.രാജന്‍
ചാലക്കുടി പുഴയുടെ തീരത്തുള്ളവരെ സുരക്ഷിതമായി മാറ്റിപ്പാര്‍പ്പിക്കാന്‍ തയാറെടുപ്പുകള്‍ ആരംഭിച്ചുവെന്ന് റവന്യു മന്ത്രി കെ.രാജന്‍. തീരപ്രദേശത്തുള്ളവരുടെ വിലകൂടിയ രേഖകള്‍ സീല്‍ചെയ്തു മാറ്റും. മൃഗസംരക്ഷണ വകുപ്പ് ഇടപെട്ട് ഫാമുകളിലുള്ള മൃഗങ്ങളെയടക്കം മാറ്റി താമസിപ്പക്കാനുള്ള സൗകര്യം ഒരുക്കുമെന്നും മന്ത്രി അറിയിച്ചു.
ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് ആവശ്യമെങ്കില്‍ മത്സ്യത്തൊഴിലാളികളുടെ ബോട്ട് സജ്ജീകരിക്കും. വ്യോമ, നാവിക, ദേശീയ ദുരന്ത നിവാരണ സേനകള്‍ തയ്യാറാണ്. ജില്ലാ ഭരണകൂടവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നല്‍കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ നിര്‍ദേശം. അനാവശ്യമായി അറിവില്ലാത്ത കാര്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും അധികൃതര്‍ അറിയിച്ചു.
പറമ്പിക്കുളം, പെരിങ്ങല്‍ക്കുത്ത് ഡാമുകളില്‍ നിന്ന് വലിയ അളവില്‍ വെള്ളം ചാലക്കുടിപ്പുഴയിലേക്ക് ഒഴുകുന്നുണ്ട്. ചാലക്കുടി പുഴയിലേക്ക് ഒഴുക്ക് കൂടുന്നതിന്റെ സാഹചര്യത്തിലാണ് സര്‍ക്കാരിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും അടിയന്തര നിര്‍ദേശം. 17480 ക്യൂസെക്‌സ് വെള്ളlടി പുഴയിലേക്കത്തുന്നത്. ചാലക്കുടി പുഴയുടെ തീരത്തുള്ള മുഴുവന്‍ പേരയും ഒഴിപ്പിക്കും. തീരങ്ങളില്‍ താമസിക്കുന്നവരെയും ലയങ്ങളില്‍ താമസിക്കുന്നവരെയു ദുരന്തസാധ്യത കണക്കിലെടുത്ത് മാറ്റിപ്പാര്‍പ്പിക്കുന്നുണ്ട്.