പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ സ്ലൂയിസ് വാല്‍വ് ഇന്ന് തുറക്കും; ജാഗ്രതാ നിര്‍ദേശം
തൃശൂര്‍ പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ ഒരു സ്ലൂയിസ് വാല്‍വ് ഇന്ന് തുറക്കും. രകാവിലെ പത്ത് മണിക്കാണ് വാല്‍വ് തുറക്കുക. നിലവില്‍ ഡാമിന്റെ സ്പില്‍വേ ഷട്ടറുകള്‍ തുറന്നിട്ടുണ്ട്. ചാലക്കുടി പുഴയില്‍ 25 സെന്റിമീറ്റര്‍ വെള്ളം ഉയരാന്‍ സാധ്യതയുണ്ടെന്നും പുഴയില്‍ ഇറങ്ങരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
421 അടിയാണ് പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ ജലനിരപ്പിന്റെ പരമാവധി സംഭരണ ശേഷി. നിലവില്‍ ജലനിരപ്പ് 420.35അടിയായി ഉയര്‍ന്നതോടെയാണ് സ്ലൂയിസ് വാല്‍വ് തുറക്കാന്‍ തീരുമാനിച്ചത്. വാഴച്ചാല്‍, അതിരപ്പള്ളി, ചാലക്കുടി പ്രദേശങ്ങളില്‍ ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.