ഓർമക്കുറവുള്ള വൃദ്ധയെ ബലാത്സംഗത്തിന് ഇരയാക്കി: സംഭവം കോലഞ്ചേരിയിൽ
എറണാകുളം കോലഞ്ചേരിയിൽ 75കാരിയെ ബലാത്സംഗം ചെയ്തുവെന്ന പരാതിയിൽ മൂന്ന് പേർ കസ്റ്റഡിയിൽ. ഇന്നലെയാണ് വൃദ്ധ ആക്രമിക്കപ്പെട്ടത്. വീട്ടിൽ മറ്റാരുമില്ലാതിരുന്ന സമയത്താണ് ആക്രമണം നടന്നത്.
ഇവരുടെ സ്വകാര്യ ഭാഗങ്ങളിലടക്കം കത്തി ഉപയോഗിച്ച് ആഴത്തിൽ മുറിവേൽപ്പിച്ചിട്ടുണ്ട്. വൃദ്ധയെ ശസ്ത്രക്രിയക്ക് വിധേയമാക്കി. ഇവർക്ക് ഓർമക്കുറവുള്ളതിനാൽ മൊഴി രേഖപ്പെടുത്താൻ സാധിക്കുന്നില്ല. ബന്ധുക്കൾ നൽകിയ പരാതിയിലാണ് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തത്.