Tuesday, January 7, 2025
Kerala

ഉദ്യോഗസ്ഥർക്ക് കൊവിഡ് ബാധ; അടൂർ എക്‌സൈസ് ഓഫീസ് അടച്ചു

അടൂരിൽ എക്‌സൈസ് ഉദ്യോഗസ്ഥർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഓഫീസ് അടച്ചു. ഇൻസ്‌പെക്ടർ ഉൾപ്പെടെ നാല് പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. താത്കാലികമായാണ് ഓഫീസ് അടച്ചിട്ടത്. ഉദ്യോഗസ്ഥരുമായി സമ്പർക്കത്തിൽ വന്നവർ നിരീക്ഷണത്തിൽ പോയി

തൃശ്‌സൂർ മെഡിക്കൽ കോളജിലെ ഡോക്ടർക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ഡോക്ടർമാരടക്കം അമ്പത് ആരോഗ്യപ്രവർത്തകർ നിരീക്ഷണത്തിൽ പോയി. രണ്ട് വാർഡുകളിലെ മൂന്ന് രോഗികൾക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവിടുള്ള മറ്റ് രോഗികളോടും കൂട്ടിരിപ്പുകാരോടും നിരീക്ഷണത്തിൽ പോകാൻ നിർദേശിച്ചു

Leave a Reply

Your email address will not be published. Required fields are marked *