ക്രൈംബ്രാഞ്ച് ആസ്ഥാനത്തെ രണ്ട് വനിതാ പോലീസുകാര്‍ക്ക് കൊവിഡ്; ഓഫീസ് താത്കാലികമായി അടച്ചു
തിരുവനന്തപുരം ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് രണ്ട് വനിതാ പോലീസുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. നിയന്ത്രിത മേഖലയില്‍ ജോലി ചെയ്തിരുന്ന രണ്ട് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ക്രൈംബ്രാഞ്ച് ആസ്ഥാനത്തെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു.
സംസ്ഥാനത്ത് പോലീസുകാര്‍ക്കിടയിലും കൊവിഡ് വ്യാപനമുണ്ടാകുന്നത് ആശങ്ക പടര്‍ത്തുന്നതാണെന്ന് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞിരുന്നു. എല്ലാ ജില്ലകളിലും പോലീസിന് മാത്രമായി ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ തുടങ്ങുമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു.