അടിയന്തരപ്രമേയം സഭ ചര്‍ച്ച ചെയ്യുന്നു , 2 മണിക്കൂര്‍ ചര്‍ച്ചയില്‍ 12 പേര്‍ പങ്കെടുക്കും
തിരുവനന്തപുരം; അസാധാരണമായ സംഭവ വികാസങ്ങള്‍ക്ക് കേരള നിയമസഭ സാക്ഷ്യം വഹിക്കുന്നു രണപക്ഷത്തെ ഏറ്റവും വലിയ കക്ഷിയുടെ സംസ്ഥാന കമ്മററി ഓഫീസീനു നേരെയുണ്ടായ സ്ഫോടക വസ്തു ആക്രമണത്തില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസ് സഭ ചര്‍ച്ച ചെയ്യുന്നു. പിസി വിണുനാഥാണ് ചര്‍ച്ചക്ക് തുടക്കമിട്ടത്. ഭരണപ്രതിപക്ഷത്തു നിന്നായി 12 അംഗങ്ങള്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കും. 2 മണിക്കൂറാണ് ചര്‍ച്ച. മുഖ്യമന്ത്രി ചര്‍ച്ചക്ക് മറുപടി പറയും
അടിയന്തരപ്രമേയ ചര്‍ച്ചക്ക് തുടക്കമിട്ട് പിസി വിഷ്ണുനാഥ് പറഞ്ഞത്.
“നാല് ദിവസം ആയിട്ടും പ്രതിയെ പിടിച്ചില്ല ,എകെജി സെന്‍റര്‍ അതി സുരക്ഷാ മേഖലയിലാണ്.പൊലീസ് കാലവിൽ ഇങ്ങനൊരു സംഭവമെങ്ങനെ നടന്നു.മുഖ്യമന്ത്രി വിശദീകരിക്കണം.അക്രമിയ പിൻതുടരാൻ എന്തുകൊണ്ട് കാവൽ നിന്ന പൊലീസ് ശ്രമിച്ചില്ല.സ്കൂട്ടറിൽ പോയ അക്രമിയെ പിടിച്ചില്ല.പിടിക്കാൻ വയര്‍ലസ് പോലും ഉപയോഗിച്ചില്ല.സിസിടിവി പരിശോധിക്കാൻ പൊലീസ് കാണിച്ചത് ദുരൂഹമായ മെല്ലെ പോക്ക്.ഏതെങ്കിലും നിരപരാധിയുടെ തലയിൽ കെട്ടിവച്ച് തടിയൂരാൻ ശ്രമിക്കുന്നു.ഫേസ്ബുക്ക് പോസ്റ്റിട്ട നിരപരാധിയെ നിയമവിരുദ്ധമായി കസ്റ്റഡിയിൽ വച്ചു.കെപിസിസി ഓഫീസ് ആക്രമിച്ചപ്പോഴോ പ്രതിപക്ഷ നേതാവിനെ കൊല്ലുമെന്ന് പോസ്റ്റിട്ടപ്പോൾ എന്ത് ചെയ്തു?ഇപി ജയരാജന് എവിടെ നിന്നാണ് എകെജി സെന്‍റര്‍ ആക്രമിച്ചത് കോൺഗ്രസുകാരാണെന്ന് വിവരം കിട്ടിയത്.ഇപിയെ ചോദ്യം ചെയ്യാത്തതെന്ത്’ ?
സര്‍ക്കാരിനെ വെട്ടിലാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രതിപക്ഷം ഈ അടിയന്തര പ്രമേയ നോട്ടീസ് കൊണ്ടുവന്നത്.അതേ സമയം രാഹുല്‍ഗാന്ധിയുടെ വയനാട് ഓഫീസിലെ ഗാന്ധി ചിത്രം തകര്‍ത്തത് എസ് എഫ് ഐക്കാരല്ലെന്ന പോലീസ് റിപ്പോര്‍ട്ട് ഉയര്‍ത്തി സര്‍ക്കാര്‍ പ്രതിരോധം തീര്‍ക്കും