മരം മുറി കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട ഹർജി ഹൈക്കോടതി തള്ളി
വയനാട് മുട്ടിൽ മരം മുറി കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജി ഹൈക്കോടതി തള്ളി. കേസ് ഫലപ്രദമായി അന്വേഷിക്കുന്നുണ്ടെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഇത് കോടതി അംഗീകരിക്കുകയായിരുന്നു.
ക്രൈംബ്രാഞ്ച് മേധാവിയുടെ നേതൃത്വത്തിലും വനംവകുപ്പിന്റെ നേതൃത്വത്തിലും രണ്ടുതരത്തിലുള്ള അന്വേഷണം നടക്കുന്നുണ്ട്. ഇത് രണ്ടും ഫലപ്രദമായി മുന്നോട്ടു പോകുകയാണ്. കേസ് സിബിഐക്ക് ഏറ്റെടുത്ത് അന്വേഷിക്കാൻ നിയമപരമായി സാധിക്കില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു