Thursday, January 9, 2025
Kerala

രാജ്യത്തെ മികച്ച മാതൃക പദ്ധതിയായി അക്ഷയകേരളം തെരഞ്ഞെടുത്തു

സംസ്ഥാന ആരോഗ്യവകുപ്പ് ക്ഷയരോഗ നിവാരണത്തിനായി നടത്തിവരുന്ന അക്ഷയകേരളം പദ്ധതിയെ മികച്ച മാതൃക പദ്ധതിയായി കേന്ദ്ര സര്‍ക്കാര്‍ തെരഞ്ഞെടുത്തു. കോവിഡ് മഹാമാരി പടര്‍ന്ന് പിടിച്ചപ്പോള്‍ ക്ഷയരോഗ നിവാരണ പ്രവര്‍ത്തനങ്ങളില്‍ നടത്തിയ മികവിനും ക്ഷയരോഗ സേവനങ്ങള്‍ അര്‍ഹരായ എല്ലാവരുടെയും വീട്ടുമുറ്റത്ത് കൃത്യമായി എത്തിച്ചു നല്‍കിയതും പരിഗണിച്ചാണ് കേന്ദ്ര ആരോഗ്യ വകുപ്പ് സംസ്ഥാനത്തെ ഈ പദ്ധതിയെ തെരഞ്ഞെടുത്തത്.

രാജ്യത്തെ മികച്ച മാതൃക പദ്ധതിയായി അക്ഷയകേരളത്തെ തെരഞ്ഞെടുത്തത് ഏറെ അഭിമാനകരമാണെന്നും കേരളം നടത്തുന്ന മാതൃകപരമായ പ്രവര്‍ത്തനങ്ങള്‍ക്കുളള അംഗീകാരമാണെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ പറഞ്ഞു. സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി 2025 ഓടുകൂടി ക്ഷയരോഗ നിവാരണം എന്ന ലക്ഷ്യത്തിലെത്താൻ ആരോഗ്യ വകുപ്പ് എന്റെ ക്ഷയരോഗമുക്ത കേരളം നടപ്പാക്കി വരികയാണ്.

ആരോഗ്യ വകുപ്പിനൊപ്പം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ക്ഷയരോഗത്തിനെതിരെയുളള ജനകീയ മുന്നേറ്റമായാണ് പദ്ധതി നടപ്പിലാക്കി വരുന്നത്. ഈ പദ്ധതിയുടെ മൂന്നാം ഘട്ടമായാണ് അക്ഷയകേരളം പദ്ദതി നടപ്പിലാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *