കരിപ്പൂരിൽ ഒരു കോടി പതിനെട്ട് ലക്ഷം രൂപയുടെ സ്വർണ വേട്ട
കരിപ്പൂരിൽ രണ്ട് വിമാനങ്ങളിൽ നിന്നായി മൂന്ന് യാത്രക്കാർ സ്വർണ്ണകടത്തിന് പിടിയിലായി. മലപ്പുറം ചുങ്കത്തറ സ്വദേശി സുനീർ ബാബു, പാലക്കാട് എടത്തനാട്ടുകര സ്വദേശി സൽമാൻ, കോഴിക്കോട് സ്വദേശി മുഹമ്മദ് മാലിക് എന്നിവരാണ് പൊലീസ് പിടിയിലാകുന്നത്. 2 കിലോ 600 ഗ്രാം സ്വർണമാണ് മൂവരും കടത്താൻ ശ്രമിച്ചത്. ഒരു കോടി പതിനെട്ട് ലക്ഷം രൂപയാണ് ഇതിന് വില കണക്കാക്കുന്നത്.