കണ്ണൂരിലും സ്വർണവേട്ട; വടകര സ്വദേശിയായ യാത്രക്കാരനിൽ നിന്നും 23 ലക്ഷത്തിന്റെ സ്വർണം പിടികൂടി
കണ്ണൂർ വിമാനത്താവളത്തിലും സ്വർണവേട്ട. അരക്കിലയോളം സ്വർണവുമായി യാത്രക്കാരനെ കസ്റ്റംസ് പിടികൂടി. പുലർച്ചെ ഒരുമണിയോടെ ദുബൈയിൽ നിന്നെത്തിയ വടകര പാറക്കടവ് സ്വദേശി ഫാസിലിൽ നിന്ന് 463 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്.
23 ലക്ഷത്തോളം രൂപ വില വരുന്നതാണ് സ്വർണം. പേസ്റ്റ് രൂപത്തിൽ മൂന്ന് ഗുളിക മാതൃകയിലാണ് സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്. മലദ്വാരത്തിൽ ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്. ഇന്ന് തന്നെ കരിപ്പൂരിലും സ്വർണം പിടികൂടിയിരുന്നു. 27 ലക്ഷം രൂപയുടെ സ്വർണമാണ് കരിപ്പൂരിൽ നിന്ന് പിടികൂടിയത്.