കണക്കുകളിൽ അവ്യക്തത; ബജറ്റ് രാഷ്ട്രീയ പ്രസംഗമായി മാറിയെന്ന് വി ഡി സതീശൻ
രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബജറ്റ് രാഷ്ട്രീയ പ്രസംഗമെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ബജറ്റിന്റെ പവിത്രത തകർക്കുന്ന രാഷ്ട്രീയമാണത്. കണക്കുകളിൽ അവ്യക്തതയുണ്ട്. 1715 കോടി അധിക ചെലവ് എന്നാണ് പറയുന്നത്. 20,000 കോടി ഉത്തേജക പാക്കേജ് അധിക ചെലവ് അല്ലെയെന്നും സതീശൻ ചോദിച്ചു
കുടിശ്ശിക കൊടുത്തു തീർക്കൽ എങ്ങനെ ഉത്തേജക പാക്കേജ് ആകും. 21,175 കോടി അധിക ചെലവ് ആയാനേ. റവന്യു കമ്മി 36,000 കോടി ആവേണ്ടതായിരുന്നു. ബജറ്റിലെ എസ്റ്റിമേറ്റ് തന്നെ അടിസ്ഥാനം ഇല്ലാത്തതാണ്
8900 കോടി നേരിട്ട് ജനങ്ങളുടെ കയ്യിലെത്തിക്കുമെന്ന് പറയുന്നത് കാപട്യമാണ്. കരാർ കുടിശ്ശികയും പെൻഷൻ കുടിശ്ശികയും കൊടുക്കേണ്ടത് സർക്കാരിന്റെ ബാധ്യതയാണ്. 5000 കോടി ബാക്കി വെച്ചിട്ടാണ് പോകുന്നതെന്ന് തോമസ് ഐസക് പറഞ്ഞിരുന്നു. അതേക്കുറിച്ച് ബജറ്റിൽ സൂചനയില്ലെന്നും സതീശൻ പറഞ്ഞു.