Thursday, April 10, 2025
Kerala

പ്രതിപക്ഷ നേതാവ് എന്ന ചുമതല ഉത്തരവാദിത്വത്തോടുകൂടി ഏറ്റെടുക്കുന്നുവെന്ന് വി ഡി സതീശൻ

പ്രതിപക്ഷ നേതാവ് എന്ന ചുമതല ഉത്തരവാദിത്വത്തോടുകൂടി ഏറ്റെടുക്കുന്നുവെന്ന് വി ഡി സതീശൻ. വെല്ലുവിളികൾ മുന്നിലുണ്ടെന്ന ബോധ്യമുണ്ട്. കേരളത്തിലെ യുഡിഎഫ് പ്രവർത്തകർ ആഗ്രഹിക്കുന്ന രീതിയിൽ, യുഡിഎഫിനെ, കോൺഗ്രസിനെ തിരിച്ചു കൊണ്ടുവരുമെന്നും എറണാകുളത്ത് വാർത്താ സമ്മേളനത്തിൽ സതീശൻ പറഞ്ഞു

ചുമതലയേൽപ്പിച്ച ദേശീയ നേതൃത്വത്തോടും കേരളത്തിലെ മുതിർന്ന നേതാക്കളോടും നന്ദി പറയുന്നു. കെ കരുണാകരൻ, എകെ ആന്റണി, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയ മഹാരഥൻമാർ ഇരുന്ന കസേരയിൽ തന്നെ നിയമിക്കാനുള്ള തീരുമാനം വിസ്മയിപ്പിക്കുകയാണ്. ഇതൊരു പുഷ്പകിരീടമല്ലെന്ന ബോധ്യമുണ്ട്. സ്ഥാനത്തിന്റെ മഹത്വം നിലനിർത്തിക്കൊണ്ട് ജനങ്ങളും യുഡിഎഫ് പ്രവർത്തകരും ആഗ്രഹിക്കുന്ന രീതിയിൽ കോൺഗ്രസിനെ തിരിച്ചു കൊണ്ടുവരാനാകുമെന്ന് ആത്മാർഥമായി വിശ്വസിക്കുന്നു

രാഷ്ട്രീയ സംഘർഷങ്ങൾക്കപ്പുറം പൊതുജനങ്ങളെ എങ്ങനെ സഹായിക്കാനാകുമെന്ന് സർക്കാരിനൊപ്പം നിന്ന് ആലോചിക്കും. രാഷ്ട്രീയ പാർട്ടികൾ ജനങ്ങൾക്ക് വേണ്ടിയുള്ളതാണെന്ന വിശ്വാസമുണ്ടാക്കാനുള്ള നടപടികളാകും യുഡിഎഫിന്റെ ഭാഗത്ത് നിന്ന് ആദ്യമുണ്ടാകുക. സർക്കാരിന്റെ നല്ല കാര്യങ്ങളെ പിന്തുണയ്ക്കും. തെറ്റായ കാര്യങ്ങൾ ചെയ്യുമ്പോൾ അത് ചൂണ്ടിക്കാട്ടുമെന്നും സതീശൻ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *