കോഴിക്കോട് സ്വദേശികളായ പിതാവും മകളും അജ്മാനിലെ കടലിൽ മുങ്ങിമരിച്ചു
അജ്മാനിലെ കടലിൽ കോഴിക്കോട് സ്വദേശികളായ പിതാവും മകളും മുങ്ങിമരിച്ചു. ബാലുശ്ശേരി ഈയാട് സ്വദേശി ഇസ്മായിൽ ചന്തംകണ്ടിയിൽ(47), മകൾ പ്ലസ് ടു വിദ്യാർഥിനി അമൽ(17) എന്നിവരാണ് മുങ്ങിമരിച്ചത്. ബുധനാഴ്ച വൈകുന്നേരം ആറ് മണിയോടെയായിരുന്നു സംഭവം
കുടുംബത്തെയും കൂട്ടി ഇസ്മായിൽ കടലിൽ കുളിക്കാനിറങ്ങിയതായിരുന്നു. അമൽ കടൽച്ചുഴിയിൽ അകപ്പെടുകയും രക്ഷിക്കാനിറങ്ങിയ ഇസ്മായിലും അപകടത്തിൽപ്പെടുകയായിരുന്നു.
പോലീസും രക്ഷാപ്രവർത്തകരും എത്തി ഇരുവരെയും പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടം കണ്ട ഇസ്മായിലിന്റെ ഭാര്യ നഫീസ, മറ്റ് മക്കൾ എന്നിവർ തളർന്നുവീണു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു