കൊച്ചിയിൽ വീട് വാടകയ്ക്ക് എടുത്ത് ലഹരി കച്ചവടം
കൊച്ചിയിൽ വീട് വാടകയ്ക്ക് എടുത്ത് ലഹരി കച്ചവടം നടത്തിയ യുവതിയും യുവാവും പിടിയിൽ. ഇടുക്കി സ്വദേശി വിനീതകുമാരി, മട്ടാഞ്ചേരി സ്വദേശി ഷനൂപ് എന്നിവരെയാണ് പിടികൂടിയത്.
കൊച്ചി കറുകപ്പിള്ളിയിലാണ് എംഡിഎംഎ വില്പന നടത്തിയവർ പിടിയിലായത്. വീട് വാടകയ്ക്ക് എടുത്താണ് കഴിഞ്ഞ മൂന്നുമാസമായി ഇവർ കച്ചവടം നടത്തിയിരുന്നത്.