Monday, January 6, 2025
Kerala

ദുരിതാശ്വാസ നിധിയിലേക്ക് ഗുരുവായൂർ ദേവസ്വം നൽകിയ 10 കോടി രൂപ തിരികെ നൽകാൻ ഹൈക്കോടതി ഉത്തരവ്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഗുരുവായൂർ ദേവസ്വം നൽകിയ പത്ത് കോടി രൂപ ഉടൻ തിരികെ നൽകണമെന്ന് ഹൈക്കോടതിയുടെ ഉത്തരവ്. ക്ഷേത്രവുമായി ബന്ധപ്പെട്ട എല്ലാ സ്വത്തുക്കളുടെയും അവകാശി ഗുരുവായൂരപ്പനാണെന്ന് ഹൈക്കോടതി ഉത്തരവിൽ പറയുന്നു

ബിജെപി നേതാവാണ് ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകിയതിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. ട്രസ്റ്റി എന്ന നിലയിൽ സ്വത്തുവകകൾ പരിപാലിക്കാൻ മാത്രമേ ദേവസ്വം ബോർഡിന് അവകാശമുള്ളൂ എന്നും അത് കൈമാറാൻ പാടില്ലെന്നും ഹൈക്കോടതി ഉത്തരവിൽ പറഞ്ഞു

ദേവസ്വം നിയമത്തിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഈ നിയമത്തിന്റെ പരിധിയിൽ നിന്ന് മാത്രമേ ഭരണസമിതിക്ക് പ്രവർത്തിക്കാനാകൂ. സംഭാവനയായി നൽകിയ തുക എങ്ങനെ തിരികെ ഈടാക്കണമെന്ന് ഹൈക്കോടതി ഡിവിഷൻ ബഞ്ച് തീരുമാനിക്കണമെന്നും ഉത്തരവിൽ നിർദേശിക്കുന്നു.

പ്രളയകാലത്തും കൊവിഡ് കാലത്തുമായാണ് ദുരിതത്തിൽപ്പെട്ടവരെ സഹായിക്കാൻ ദേവസ്വം ബോർഡ് 10 കോടി രൂപ സംഭാവന നൽകിയത്. ഇതിനെതിരെ ആർ എസ് എസും കോൺഗ്രസും ഒന്നിച്ച് രംഗത്തുവരികയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *