കൂലി ചോദിച്ച തൊഴിലാളിയെ കരാറുകാരൻ തല്ലിക്കൊന്നു; രണ്ട് പേർ പിടിയിൽ
കല്ലൂപ്പാറയിൽ കരാറുകാരന്റെ ക്രൂര മർദനത്തിൽ തൊഴിലാളി കൊല്ലപ്പെട്ടു. തമിഴ്‌നാട് മാർത്താണ്ഡം സ്വദേശി സ്റ്റീഫൻ(40) ആണ് കൊല്ലപ്പെട്ടത്. കരാറുകാരൻ മാർത്താണ്ഡം സ്വദേശി സുരേഷും ആൽബിൻ ജോസും ചേർന്നാണ് സ്റ്റീഫനെ മർദിച്ചത്. ഗുരുതരമായി പരുക്കേറ്റ സ്റ്റീഫനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച രാവിലെയോടെ മരിച്ചു
മുമ്പ് ജോലി ചെയ്ത വകയിൽ നിരവധി പൈസ സുരേഷിൻ നിന്ന് സ്റ്റീഫന് ലഭിക്കാനുണ്ടായിരുന്നു. കൂലി ചോദിച്ച് സ്റ്റീഫൻ വ്യാഴാഴ്ച രാത്രി കല്ലൂപ്പാറയിലെ വീട്ടിലെത്തുകയായിരുന്നു. തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാകുകയും സുരേഷ് സ്റ്റീഫനെ മർദിക്കുകയുമായിരുന്നു. ബോധരഹിതനായ സ്റ്റീഫനെ സുരേഷും ആൽബിനും ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്.