കണ്ണൂരിൽ വീണ്ടും സ്വർണവേട്ട. യാത്രക്കാരനിൽ നിന്നും 35.32 ലക്ഷം രൂപ വിലവരുന്ന 723 ഗ്രാം സ്വർണം പിടിച്ചെടുത്തു. പുലർച്ചെ ദുബൈയിൽ നിന്നുള്ള ഗോ ഫസ്റ്റ് വിമാനത്തിൽ എത്തിയ സൽമാൻ എന്നയാളിൽ നിന്നാണ് സ്വർണമിശ്രിതം പിടികൂടിയത്. പേസ്റ്റ് രൂപത്തിലുള്ള സ്വർണമിശ്രിതം ശരീരത്തിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു.