കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട; 34 ലക്ഷം രൂപയുടെ സ്വർണവുമായി യാത്രക്കാരൻ പിടിയിൽ
കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. 702 ഗ്രാം സ്വർണവുമായി യാത്രക്കാരൻ പിടിയിലായി. കാസർകോട് പെരിങ്ങളം സ്വദേശി അഹമ്മദാണ് പിടിയിലായത്. പിടികൂടിയ സ്വർണത്തിന് 34 ലക്ഷം രൂപ വിലവരുമെന്ന് കസ്റ്റംസ് അറിയിച്ചു.
കഴിഞ്ഞ ഒരാഴ്ചക്കിടെ മൂന്നാമത്തെ സ്വർണവേട്ടയാണ് കണ്ണൂരിൽ നടക്കുന്നത്. ഇന്നലെ കണ്ണൂർ സ്വദേശികളായ അമ്മയും മകളും 24 ലക്ഷം രൂപയുടെ സ്വർണ മിശ്രിതവുമായി പിടിയിലായിരുന്നു.