Thursday, January 9, 2025
Kerala

‘കോടതി’ ചതിച്ചു ഗയ്‌സ്; ഇ ബുൾജെറ്റ് വാഹനത്തിലെ അനധികൃത ഫിറ്റിംഗുകൾ മുഴുവൻ നീക്കം ചെയ്യാൻ ഉത്തരവ്

വാഹനത്തിന് രൂപമാറ്റം വരുത്തിയെന്ന കേസിൽ വ്‌ളോഗർമാരായ ഇ ബുൾജെറ്റ് സഹോദരൻമാർക്ക് തിരിച്ചടി. വാഹനത്തിലെ അനധികൃതമായ മുഴുവൻ ഫിറ്റിംഗുകളും നീക്കം ചെയ്യണമെന്ന് തലശ്ശേരി അഡീഷണൽ ചീഫ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു. ഉടമയുടെ സ്വന്തം ചെലവിൽ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ഇവ നീക്കം ചെയ്യാനാണ് ഉത്തരവ്

അനധികൃത ഫിറ്റിംഗുകൾ നീക്കിയ ശേഷം പോലീസ് സ്‌റ്റേഷനിൽ തന്നെ വാഹനം സൂക്ഷിക്കണം. ആറ് മാസത്തേക്ക് താത്കാലികമായി റദ്ദ് ചെയ്ത രജിസ്‌ട്രേഷൻ സ്ഥിരമായി റദ്ദാക്കാതിരിക്കാൻ നടപടിക്രമങ്ങൾ കൃത്യമായി പാലിക്കണമെന്നും കോടതി ഉത്തരവിട്ടു.

Leave a Reply

Your email address will not be published. Required fields are marked *