Wednesday, April 9, 2025
Kerala

കൂടുതൽ ഇളവുകൾ: പ്രവാസികളിൽ രോഗലക്ഷണമുള്ളവർക്ക് മാത്രം പരിശോധനയും സമ്പർക്ക വിലക്കും

സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ. ഞായറാഴ്ച ഏർപ്പെടുത്തിയ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണം തുടരും. അതേസമയം ആരാധനാലയങ്ങളിൽ പ്രാർഥനക്കായി 20 പേർക്ക് പങ്കെടുക്കാൻ അനുമതി നൽകി. കടുത്ത നിയന്ത്രണം ഏർപ്പെടുത്തേണ്ട സി കാറ്റഗറിയിൽ ഈ ആഴ്ച കൊല്ലം ജില്ല മാത്രമാണ് ഉൾപ്പെട്ടത

 

ബി കാറ്റഗറിയിൽ പത്ത് ജില്ലകളുണ്ട്. എ കാറ്റഗറിയിൽ മലപ്പുറം, കോഴിക്കോട് ജില്ലകളാണുള്ളത്. കാസർഗോഡ് ജില്ല ഒരു കാറ്റഗറിയിലും ഉൾപ്പെട്ടിട്ടില്ല. നാട്ടിലേക്ക് തിരികെ എത്തുന്ന പ്രവാസികളിലും അന്താരാഷ്ട്ര യാത്രികരിലും രോഗലക്ഷണമുള്ളവരെ മാത്രം പരിശോധിച്ചാൽ മതി. രോഗ ലക്ഷണമുള്ളവർക്ക് മാത്രമേ സമ്പർക്ക വിലക്ക് ആവശ്യമുള്ളു.

അന്താരാഷ്ട്ര യാത്രികർ യാത്ര കഴിഞ്ഞതിന്റെ എട്ടാം ദിവസം ആർടിപിസിആർ ചെയ്യണം. വിമാനത്താവളങ്ങളിൽ റാപിഡ് ടെസ്റ്റ് അടക്കമുള്ള ടെസ്റ്റുകൾക്ക് അന്യായമായ നിരക്ക് ഈടാക്കാൻ പാടില്ല. പ്രവാസികൾക്ക് താങ്ങാൻ പറ്റുന്ന നിരക്ക് മാത്രമേ ഈടാക്കാവു.

Leave a Reply

Your email address will not be published. Required fields are marked *