Wednesday, January 8, 2025
Kerala

കൊവിഡ് മൂന്നാം തരംഗം: രോഗവ്യാപന തോത് കുറയുന്നതായി ആരോഗ്യമന്ത്രി

 

സംസ്ഥാനത്ത് കൊവിഡ് മൂന്നാം തരംഗം തീവ്രത കുറയുന്നതായി ആരോഗ്യമന്ത്രി വീണ ജോർജ്. രോഗവ്യാപന തോത് നന്നായി കുറയുന്നുണ്ട്. രോഗവ്യാപന നിരക്ക് 10 ശതമാനമായി കുറഞ്ഞതായും ആരോഗ്യമന്ത്രി അറിയിച്ചു. കൃത്യമായ ആസൂത്രണം നടത്തിയാണ് കേരളത്തിന്റെ പ്രതിരോധം. കൊവിഡ് ടിപിആർ ഉയർന്ന് നിന്നത് രോഗമുള്ളവരെ മാത്രം പരിശോധിച്ചത് കൊണ്ടാണ്.

എത്ര സംസ്ഥാനങ്ങളുടെ കൊവിഡ് മരണനിരക്ക് സുപ്രീം കോടതി മാനദണ്ഡങ്ങൾ മാറ്റിയ ശേഷം കൂടിയിട്ടുണ്ട്. കേരളം സുതാര്യമായാണ് എല്ലാം ചെയ്തത്. ഇക്കാര്യത്തിൽ സുപ്രീം കോടതി കേരളത്തെ അഭിനന്ദിച്ചിട്ടുണ്ട്. കേരളത്തിന്റെ വിവരങ്ങളും സുതാര്യമാണ്.

ഓരോ സംസ്ഥാനത്തിന്റെയും മരണനിരക്ക് പരിശോധിക്കണമെന്ന് കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. മരണ നഷ്ടപരിഹാര വിതരണം വേഗത്തിലാക്കാൻ വേണ്ട നടപടി സ്വീകരിച്ചിട്ടുണ്ട്. പ്രവാസികളുടെ കൂടി അഭിപ്രായം പരിഗണിച്ചാണ് ക്വാറന്റൈൻ ഒഴിവാക്കിയ നടപടിയുമായി മുന്നോട്ടുപോയത്. ഇക്കാര്യത്തിൽ രാഷ്ട്രീയ വിഷയങ്ങൾക്ക് മറുപടി പറയാനില്ലെന്നും മന്ത്രി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *