Thursday, April 10, 2025
Kerala

കൊവിഡ് മരണ നഷ്ടപരിഹാരം: മാർഗരേഖ പുതുക്കും, നിലവിലെ പട്ടിക മാറുമെന്നും ആരോഗ്യമന്ത്രി

 

കൊവിഡ് മരണ നഷ്ടപരിഹാരം നൽകുന്നതിന് മാർഗരേഖ പുതുക്കി നിശ്ചയിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. സമഗ്ര മരണ പട്ടിക പ്രസിദ്ധീകരിക്കും. നിലവിലെ പട്ടികയിൽ മാറ്റമുണ്ടാകും. ആരോഗ്യവകുപ്പ് തന്നെ ഇതിന് മുൻകൈയെടുക്കുമെന്നും മന്ത്രി അറിയിച്ചു

കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽ നിന്നും 5000 രൂപ നഷ്ടപരിഹാരം നൽകുമെന്ന് കഴിഞ്ഞ ദിവസം കേന്ദ്രസർക്കാർ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. കൊവിഡ് സ്ഥിരീകരിച്ച് 30 ദിവസത്തിനുള്ളിൽ മരിച്ചാൽ കൊവിഡ് മരണമായി കണക്കാക്കണമെന്നാണ് കേന്ദ്രത്തിന്റെ പുതിയ നയം. ഇതേ തുടർന്നാണ് മരണ പട്ടിക കേരളം പുതുക്കാനൊരുങ്ങുന്നത്.

Leave a Reply

Your email address will not be published. Required fields are marked *