കൊവിഡ് മരണങ്ങളുടെ പട്ടിക പഞ്ചായത്ത് അടിസ്ഥാനത്തിൽ ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി
കൊവിഡ് മരണങ്ങളുടെ പട്ടിക പഞ്ചായത്ത് അടിസ്ഥാനത്തിൽ ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. നിയമസഭയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. 2020 ജൂലൈ മുതൽ 2012 ജൂലൈ വരെ ഒരു വർഷത്തെ കൊവിഡ് മരണ കണക്കുകൾ പുറത്തുവിടുമെന്നും മന്ത്രി അറിയിച്ചു.
പരാതികൾ പരിഹരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. കൊവിഡ് മരണം റിപ്പോർട്ട് ചെയ്യുന്നതിൽ സർക്കാരിന് ഒരു മറയുമില്ല. മരണം പട്ടികയിൽ ഉൾപ്പെടുത്തുന്നത് വിട്ടുപോയിട്ടുണ്ടെങ്കിൽ അതുൾപ്പെടുത്തും.
കൊവിഡ് മരണനിരക്ക് പരിശോധിക്കുമെന്ന മന്ത്രിയുടെ പ്രസ്താവന സ്വാഗതം ചെയ്യുന്നതായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. എന്നാൽ സംസ്ഥാനത്ത് ഐസിഎംആർ, ലോകാരോഗ്യ സംഘടന എന്നിവരുടെ മാർഗനിർദേശം മറികടന്നുവെന്നും വി ഡി സതീസൻ ആരോപിച്ചു.