മൂന്നാറിൽ ഇതര സംസ്ഥാന തൊഴിലാളിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
ഇടുക്കി മൂന്നാറിൽ ഇതര സംസ്ഥാന തൊഴിലാളിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൻദേവൻ കമ്പനി ഗുണ്ടുമല എസ്റ്റേറ്റ് തൊഴിലാളിയും ജാർഖണ്ഡ് സ്വദേശിയുമായ ഷാരോൺസോയി(28)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. യുവാവിനൊപ്പമുണ്ടായിരുന്ന ഷാഡർലാങ്ക്, വിബോയ് ചാബിയ എന്നിവരെ കാണാതായിട്ടുണ്ട്
മരിച്ച ഷാരോൺസോയിയും കാണാതായ രണ്ട് പേരും 23ന് രാത്രി മദ്യപിച്ച് പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നു. എന്നാൽ ഇന്നലെ മുതൽ മൂന്ന് പേരെയും കാണാതായി. അന്വേഷണം നടത്തുന്നതിനിടെ ഇന്ന് വൈകുന്നേരത്തോടെയാണ് ഷാരോൺസോയിയുടെ മൃതദേഹം കണ്ടത്. ദേഹത്ത് നിരവധി പരുക്കുകളുമുണ്ട്.