Saturday, April 12, 2025
Kerala

സുരേന്ദ്രൻ നയിക്കുന്ന കേരളയാത്രയിൽ തങ്ങളെ പരിഗണിക്കുന്നില്ല; പരാതിയുമായി ഘടകകക്ഷികൾ

ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന കേരള യാത്രയുമായി ബന്ധപ്പെട്ട പരാതിയുമായി എൻഡിഎയിലെ മറ്റ് ഘടകകക്ഷികൾ രംഗത്ത്. ബിജെപി യാത്ര എന്ന നിലയിൽ മാത്രം പ്രചാരണം നടത്തുന്നുവെന്നാണ് പരാതി. സംസ്ഥാനത്തുള്ള ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡയ്ക്ക് മുന്നിലാണ് ഘടക കക്ഷികൾ പരാതി പറഞ്ഞത്

നിർണായക കാര്യങ്ങളിൽ തഴയുന്നതായും ഇവർ പരാതി പറഞ്ഞു. അതേസമയം നഡ്ഡയുടെ സന്ദർശനം ഇന്നും തുടരും. ഇന്ന് രാവിലെ പത്തരയോടെ നഡ്ഡ തൃശ്ശൂരിലെത്തും. സംസ്ഥാന ഭാരവാഹികളും ജില്ലാ അധ്യക്ഷൻമാരും ജില്ലാ ജനറൽ സെക്രട്ടറിമാരും പങ്കെടുക്കുന്ന സംസ്ഥാന നേതൃയോഗം ചേരും

ഏറെക്കാലമായി സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞനിൽക്കുന്ന ശോഭാ സുരേന്ദ്രൻ പരിപാടിയിൽ പങ്കെടുക്കുമെന്നാണ് സൂചന. സംഘ്പരിവാർ നേതാക്കളുമായും സാമുദായിക നേതാക്കളുമായും നഡ്ഡ കൂടിക്കാഴ്ച നടത്തും. വൈകുന്നേരം തേക്കിൻകാട് മൈതാനത്ത് നടക്കുന്ന പൊതുസമ്മേളനവും നഡ്ഡ ഉദ്ഘാടനം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *