Wednesday, January 8, 2025
Kerala

കുട്ടികളുമായി പൊതുസ്ഥലത്ത് എത്തിയാൽ 2000 രൂപ പിഴ എന്നത് വ്യാജവാർത്ത; കർശന നടപടിയെന്ന് ഡിജിപി

പത്ത് വയസ്സിൽ താഴെയുള്ള കുട്ടികളുമായി പൊതുസ്ഥലത്ത് വരുന്നവരിൽ നിന്ന് 2000 രൂപ ഈടാക്കുമെന്ന വാർത്ത അടിസ്ഥാന രഹിതമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. കഴിഞ്ഞ ദിവസങ്ങളിലാണ് വാർത്ത പ്രചരിച്ചത്.

വ്യാജ വാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന ടനപടി സ്വീകരിക്കും. സമൂഹ മാധ്യമങ്ങളിലൂടെ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവരെ കണ്ടെത്താൻ സൈബർ ഡോമിന് നിർദേശം നൽകിയിട്ടുണ്ടെന്നും ഡിജിപി അറിയിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *