Tuesday, January 7, 2025
Kerala

തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ടെങ്കിൽ ബിജെപി ചിഹ്നം വേണമെന്നാണ് ആഗ്രഹം: ജേക്കബ് തോമസ്

തെരഞ്ഞടുപ്പിൽ മത്സരിക്കാൻ താത്പര്യമുണ്ടെന്ന് വ്യക്തമാക്കി മുൻ ഡിജിപി ജേക്കബ് തോമസ്. ബിജെപിയുടെ ചിഹ്നത്തിൽ മത്സരിക്കാനാണ് താത്പര്യം. അംഗത്വം നൽകണോ വേണ്ടയോ എന്നത് തീരുമാനിക്കേണ്ടത് ബിജെപിയാണെന്നും ജേക്കബ് തോമസ് പറഞ്ഞു

ചിഹ്നം ഏതാണ്, എങ്ങനെ മത്സരിക്കണമെന്നൊക്കെ എൻഡിഎ തീരുമാനിക്കണം. ഇരിങ്ങാലക്കുട, ചാലക്കുടി, കാഞ്ഞിരപ്പള്ളി മണ്ഡലങ്ങളിൽ മത്സരിക്കാൻ താത്പര്യമുണ്ട്. ജനങ്ങളാണ് ഇക്കാര്യം തീരുമാനിക്കേണ്ടത്. ശബരിമലയിലെ ആചാര സംരക്ഷണത്തിന് നിയമം കൊണ്ടുവരണം

കേരളത്തിലെ തെരഞ്ഞെടുപ്പിൽ വർഗീയത ഒരു വിഷയമല്ല. ഒരു പാർട്ടിയുടെ പേര് മുസ്ലിം ലീഗ് ആണെന്ന് കരുതി അത് വർഗീയ പാർട്ടി ആകില്ലെന്നും ജേക്കബ് തോമസ് പറഞ്ഞു. ട്വന്റി ഫോർ ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ജേക്കബ് തോമസ്‌

Leave a Reply

Your email address will not be published. Required fields are marked *