എൽ ഡി എഫിലേക്ക് പോകുമെന്ന വാർത്ത തള്ളി അനൂപ് ജേക്കബ്; യുഡിഎഫിൽ അർഹമായ പരിഗണനയുണ്ട്
നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് എൽ ഡി എഫിലേക്ക് പോകുമെന്ന വാർത്ത നിഷേധിച്ച് കേരളാ കോൺഗ്രസ് ജേക്കബ് വിഭാഗം നേതാവ് അനൂപ് ജേക്കബ്. യുഡിഎഫിൽ അർഹമായ പരിഗണന ലഭിക്കുന്നുണ്ട്. സ്‌കറിയ തോമസ് ജേക്കബ് ഗ്രൂപ്പിനെ കുറിച്ച് ആവലാതിപ്പെടേണ്ടതില്ലെന്നും അനൂപ് ജേക്കബ് പറഞ്ഞു
സ്‌കറിയ തോമസിന്റെ പാർട്ടിയുമായി ജേക്കബ് വിഭാഗം ലയിക്കുമെന്നായിരുന്നു വാർത്തകൾ. ഇതിന് പിന്നാലെയാണ് വാർത്ത നിഷേധിച്ച് അനൂപ് ജേക്കബ് രംഗത്തുവന്നത്. പിറവം, പെരുമ്പാവൂർ സീറ്റുകൾക്ക് പുറമെ കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ഒരു സീറ്റ് കൂടി വാഗ്ദാനം ചെയ്ത് അനൂപ് ജേക്കബിനെ മുന്നണിയിലേക്ക് എത്തിക്കാനായിരുന്നു സ്‌കറിയ തോമസിന്റെ നീക്കം. യാക്കോബായ വിഭാഗത്തിന്റെ പിന്തുണയും നീക്കത്തിന് ലഭിച്ചിരുന്നു.