ടാങ്കർ ലോറിയിടിച്ച് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം; സംഭവം താമരശേരി നഗര മധ്യത്തിൽ ഇന്ന് ഉച്ചയോടെ
ടാങ്കർ ലോറിയിടിച്ച് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം
സംഭവം താമരശേരി നഗര മധ്യത്തിൽ ഇന്ന് ഉച്ചയോടെ
താമരശ്ശേരി: ട്രഷറിക്ക് മുൻവശത്ത് വെച്ചാണ് അപകടം. താമരശ്ശേരി കുടുക്കിൽ ഉമ്മരം പുതിയാമ്പത്ത് അപ്പുനായരാണ് മരണപ്പെട്ടത്.ഇദ്ദേഹം നേരത്തെ താമരശ്ശേരി ഷമീന തിയറ്ററിലെ ജീവനക്കാരനായിരുന്നു. കാരാടി ഭാഗത്ത് നിന്നും ചുങ്കം ഭാഗത്തേക്ക് വരികയായിരുന്നു ഇരു വാഹനങ്ങളും. ടാങ്കർ ലോറിയുടെ പിൻവശത്തെ ഇടതുഭാഗത്തെ ടയറിനടിയിലേക്ക് വീണ് ടയർ കയറി ശരീരഭാഗങ്ങൾ റോഡിൽ ചിന്നി ചിതറിയ നിലയിലായിരുന്നു.
അപ്പു നായർ സഞ്ചരിച്ച KL – 57-9834 നമ്പർ ആക്ടിവ സ്കൂട്ടറിൽ ലോറിയുടെ ഭാഗം ചെറുതായി തട്ടിയതിനെ തുടർന്ന് ടയറിനടിയിലേക്ക് പതിക്കുകയായിരുന്നെന്ന് ദൃസാക്ഷികൾ പറയുന്നു.ഇരു വാഹനങ്ങളും റോഡിൻ്റെ ഓരത്തായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഫയർഫോഴ്സ് എത്തി റോഡ് കഴുകി വൃത്തിയാക്കി.