ജയിലിലേക്ക് മാറ്റരുത്, ആരോഗ്യസ്ഥിതി ഗുരുതരമാണ്; പുതിയ അപേക്ഷയുമായി ഇബ്രാഹിംകുഞ്ഞ്
പാലാരിവട്ടം പാലം അഴിമതി കേസിൽ ജാമ്യാപേക്ഷ തള്ളിയ കോടതി ഉത്തരവിൽ ഇളവ് തേടി മുസ്ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായ വി കെ ഇബ്രാഹിംകുഞ്ഞ് ഹൈക്കോടതിയെ സമീപിച്ചു. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത് ജയിലിലേക്ക് മാറ്റിയ ശേഷം പുതിയ ജാമ്യാപേക്ഷയുമായി സമീപിക്കാനാണ് ഹൈക്കോടതി ഉത്തരവിട്ടത്.
എന്നാൽ ഈ വ്യവസ്ഥ ഒഴിവാക്കണമെന്നാണ് ഇബ്രാഹിംകുഞ്ഞ് അപേക്ഷിക്കുന്നത്. ആരോഗ്യസ്ഥിതി അതീവ ഗുരുതരമാണെന്നും ജയിലിലേക്ക് മാറ്റുന്നത് ജീവൻ അപകടത്തിലാക്കുമെന്നും അപേക്ഷയിൽ ലീഗ് നേതാവ് പറയുന്നു. ആശുപത്രിയിൽ പോലീസ് കസ്റ്റഡിയിൽ ആയതിനാൽ ബന്ധുക്കൾക്ക് സാന്ത്വന പരിചരണം നൽകാൻ കഴിയുന്നില്ലെന്നും ലീഗ് നേതാവ് അപേക്ഷയിൽ പറയുന്നു.