വിഴിഞ്ഞം തുറമുഖ സമരത്തില്‍ നിലപാട് വ്യക്തമാക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വിഷയത്തില്‍ സര്‍ക്കാര്‍ നടപടിയെടുക്കുന്നുണ്ട്. പ്രതിഷേധം ഒരു പരിധി കടന്ന് വഷളാകാന്‍ പാടില്ല. വിഷയം ഹൈക്കോടതിയുടെ പരിഗണനയില്‍ ആയതിനാല്‍ കാത്തിരിക്കാമെന്നും ഗവര്‍ണര്‍ പറഞ്ഞു.