ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നാളെ വയനാട്ടില്‍
കല്‍പറ്റ: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നാളെ വൈകീട്ട് 8.30ന് ജില്ലയിലെത്തും. കല്‍പ്പറ്റ പൊതുമരാമത്ത് വകുപ്പ് വിശ്രമ മന്ദിരത്തിലാണ് താമസം. ഒക്ടോബര്‍ 6ന് രാവിലെ 10ന് കല്‍പ്പറ്റയിലെ അംബേദ്കര്‍ മെമ്മോറിയല്‍ റൂറല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഡവലപ്‌മെന്റ് (അമൃത്), 11.15ന് അമ്പലവയല്‍ ഹെറിറ്റേജ് മ്യൂസിയം, ഉച്ചയ്ക്ക് 12.30ന് മുത്തങ്ങ വന്യജീവി സങ്കേതം, വൈകീട്ട് 4.15ന് തൃശ്ശ്‌ലേരി നെയ്ത്തുഗ്രാമം എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തും.
ഒക്ടോബര്‍ 7ന് രാവിലെ 11.15ന് പൂക്കോട് കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വകലാശാലയുടെ ബിരുദദാന ചടങ്ങില്‍ പങ്കെടുക്കും. തുടര്‍ന്ന് ഉച്ചയ്ക്കു ശേഷം മൂന്നിന് നാരാങ്ങാകണ്ടി പട്ടികവര്‍ഗ കോളനിയിലെ പഠനമുറിയും ഗവര്‍ണര്‍ സന്ദര്‍ശിക്കും. ഒക്ടോബര്‍ 8ന് രാവിലെ തിരിച്ചു പോകും.