Saturday, October 19, 2024
Kerala

എസ്‌ഐ ശുചി മുറിയില്‍ കുഴഞ്ഞുവീണു മരിച്ചു

മലപ്പുറം: കാടാമ്പുഴ എസ്‌ഐ വീട്ടിലെ ശുചി മുറിയില്‍ കുഴഞ്ഞുവീണു മരിച്ചു. താനൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ഒഴൂരില്‍ താമസക്കാരനും കാടാമ്പുഴ പോലിസ് സ്‌റ്റേഷനിലെ എസ്‌ഐയും ഇപ്പോള്‍ ജില്ലാ പോലിസ് സൂപ്രണ്ടിന്റെ ക്രൈം സ്‌ക്വാഡില്‍ അറ്റാച്ച് ചെയ്ത് ഡ്യൂട്ടി ചെയ്തുവരുന്ന എസ്‌ഐ സുധീര്‍ ആണ് മരിച്ചത്.രാവിലെ ഒഴൂരുള്ള വീട്ടിലെ ശുചിമുറിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു.

ഉടന്‍ മൂലക്കല്‍ ദയാ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

Leave a Reply

Your email address will not be published.