വോട്ടെടുപ്പ് ദിവസം മദ്യവിതരണം; ഇടുക്കിയിൽ കോൺഗ്രസ് സ്ഥാനാർഥി അറസ്റ്റിൽ
വോട്ടെടുപ്പ് ദിവസം വോട്ടർമാരെ സ്വാധീനിക്കാൻ മദ്യവിതരണം നടത്തിയ യുഡിഎഫ് സ്ഥാനാർഥി അറസ്റ്റിൽ. പള്ളിവാസൽ പഞ്ചായത്ത് അഞ്ചാം വാർഡ് സ്ഥാനാർഥിയായ എസ് സി രാജയാണ് അറസ്റ്റിലായത്.
രാജയും സുഹൃത്തുക്കളും ചേർന്ന് മദ്യവിതരണം നടത്തുന്നത് അറിഞ്ഞ പോലീസ് സ്ഥലത്ത് എത്തി സ്ഥാനാർഥിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനെ എതിർ സ്ഥാനാർഥികൾ സമീപിച്ചിട്ടുണ്ട്
ഇടുക്കി ഉൾപ്പെടെ അഞ്ച് ജില്ലകളിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. മികച്ച പോളിംഗാണ് അഞ്ച് ജില്ലകളിലും രേഖപ്പെടുത്തിയത്. വൈകുന്നേരം നാലര വരെ 68 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിട്ടുണ്ട്