ഷാരോൺ കൊലപാതക കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്റെ സ്ഥലം മാറ്റത്തിൽ ആശയക്കുഴപ്പം
പാറശാല ഷാരോൺ കൊലപാതക കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്റെ സ്ഥലം മാറ്റത്തിന്റെ കാര്യത്തിൽ ആശയക്കുഴപ്പം. ജില്ല ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി കെ.ജെ.ജോൺസണിനെ ക്രൈം ബ്രാഞ്ച് ആസ്ഥാനത്തേക്ക് മാറ്റി ഉത്തരവിറങ്ങിയിരുന്നു. ഇതിനിടയിലാണ് ഷാരോൺ കൊലപാതക കേസ് ഏൽപ്പിച്ചത്. ഇനി കേസ് അന്വേഷണത്തിൽ തുടരണമെങ്കിൽ ആഭ്യന്തര വകുപ്പിന്റെ പ്രത്യേക ഉത്തരവ് വേണ്ടി വരും.
സ്ഥലം മാറ്റം നിർദേശിച്ചുള്ള പൊലീസ് ആസ്ഥാനത്തെ കത്ത് കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു. കേസിന്റെ ചുമതലയിൽ തുടരണമോ എന്ന കാര്യത്തിലും വ്യക്തതയില്ല. ഷാരോൺ കേസിൽ അന്വേഷണം ഏറ്റെടുത്തു 24 മണിക്കൂർ തികയും മുൻപ് അന്വേഷണത്തിൽ നിർണ്ണായക വഴിതിരിവ് ഉണ്ടാക്കിയ ഉദ്യോഗസ്ഥനാണ് കെ.ജെ.ജോൺസൺ.