Saturday, October 19, 2024
Kerala

ക്രൈം ബ്രാഞ്ച് സംഘം എ.കെ.ജി സെന്ററിൽ; സ്ഥലപരിശോധന നടത്തി

എ കെ ജി സെന്‍റർ ആക്രമണത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. ക്രൈംബ്രാഞ്ച് സംഘം എ കെ ജി സെന്‍ററിൽ എത്തി പരിശോധന നടത്തി. ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി ജലീൽ തോട്ടത്തിലിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. എ കെ ജി സെന്‍റർ ആക്രമണം നടന്ന് ഒരു മാസം പിന്നിടുമ്പോഴാണ് അന്വേഷണത്തിനായി ക്രൈം ബ്രാഞ്ച് സംഘം എത്തുന്നത്.

കേസ് 23 ദിവസം അന്വേഷിച്ചത് പ്രത്യേക അന്വേഷണ സംഘമാണ് . ഇവർക്ക് പ്രതികളെ കണ്ടെത്താൻ ആകാത്ത സാഹചര്യത്തിലാണ് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയത്. എ കെ ജി സെന്‍ററിലെത്തി സ്ഥല പരിശോധന നടത്തിയ സംഘം അന്നത്തെ സംഭവം പുനരാവിഷ്കരിക്കാനും നീക്കം ഉണ്ട്. പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തവരെ ക്രൈം ബ്രാഞ്ച് സംഘം വീണ്ടും വിളിച്ചു വരുത്തിയേക്കും.

എ കെ ജി സെന്റർ ആക്രമണം കോൺഗ്രസ് നടത്തിയതാണെന്ന് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ ആരോപിച്ചിരുന്നു. അതേസമയം എകെജി സെന്‍റർ ആക്രമണക്കേസിലെ പ്രതിക്കും സഹായിക്കും ഉള്ള സി പി ഐ എം ബന്ധത്തിന്‍റെ പേരിൽ അന്വേഷണം പൊലീസ് തന്നെ അട്ടിമറിച്ചെന്ന ആക്ഷേപം ശക്തമാണ്.

Leave a Reply

Your email address will not be published.