യുവ വനിതാ ഡോക്ടർക്കുനേരെ ലൈംഗികാതിക്രമം; ഡോക്ടർക്കെതിരെ കേസ്
യുവ വനിതാ ഡോക്ടറെ ലൈംഗികമായി അതിക്രമിച്ച കേസിൽ ഡോക്ടർ മനോജിനെതിരെ പൊലീസ് കേസെടുത്തു. ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസെടുത്തത്. സ്ത്രീകളോടുള്ള ലൈംഗിക അതിക്രമ കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഡോക്ടർ ലൈംഗിക ക്രമത്തിന് ഇരയായ വാർത്ത ട്വന്റിഫോറാണ് പുറത്തുവിട്ടത്. 2019 എറണാകുളം ജനറൽ ആശുപത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
2019ൽ ഹൗസ് സർജൻസി ചെയ്യുന്ന കാലത്ത് ഒരു സീനിയർ ഡോക്ടർ തന്നെ കടന്നുപിടിക്കുകയും ബലമായി മുഖത്ത് ചുംബിക്കുകയും ചെയ്‌തതായി വനിതാ ഡോക്‌ടർ ഫെയ്‌സ്‌ബുക്കിലൂടെയാണ് ആരോപണം ഉന്നയിച്ചത്. തുടർന്ന് വിദേശത്ത് ജോലി ചെയ്യുന്ന വനിതാ ഡോക്ടറിൽനിന്ന് ഇ മെയിൽ വഴി വിശദാംശങ്ങൾ ശേഖരിച്ച ശേഷമാണ് പൊലീസ് നടപടി.
കഴിഞ്ഞ ദിവസമാണ് ഡോ. മനോജിനെതിരെ വനിതാ ഡോക്ടര്‍ ഫെയ്സ്ബുക്കില്‍ കുറിപ്പിട്ടത്. പക്ഷേ അതില്‍ നടപടികളൊന്നും ഉണ്ടായില്ലെന്നായിരുന്നു പോസ്റ്റിന്റെ ഉള്ളടക്കം. തുടര്‍ന്ന് ആരോഗ്യവകുപ്പ് സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു. ഡയറക്ടറോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യമന്ത്രി ആവശ്യപ്പെട്ടതിന്‍പ്രകാരമാണ് സംഭവം പൊലീസിലും അറിയിച്ചത്.