വനിത ഡോക്ടർക്കുനേരെ ലൈംഗികാതിക്രമം നടത്തിയതും സന്തോഷ്; പരാതിക്കാരി പ്രതിയെ തിരിച്ചറിഞ്ഞു
തിരുവനന്തപുരം: മ്യൂസിയം വളപ്പിൽ പ്രഭാതസവാരിക്കെത്തിയ വനിത ഡോക്ടർക്കുനേരെ ലൈംഗികാതിക്രമം നടത്തിയതും മന്ത്രി റോഷി അഗസ്റ്റിന്‍റെ പേഴ്സനൽ സ്റ്റാഫിൻ്റെ ഡ്രൈവർ സന്തോഷ് (40) ആണെന്ന് സ്ഥിരീകരണം. പരാതിക്കാരി പ്രതിയെ തിരിച്ചറിഞ്ഞു. തിരിച്ചറിയാതിരിക്കാൻ സന്തോഷ് മൊട്ടയടിച്ചിരുന്നു. സംഭവദിവസം കുറവൻകോണത്തെ വീട്ടിൽ അതിക്രമം നടത്തിയത് ഇയാളാണെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്ന് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇറിഗേഷൻ വകുപ്പിൽ താൽക്കാലിക ഡ്രൈവറായ മലയിൻകീഴ് സ്വദേശി സന്തോഷ് നിലവിൽ മന്ത്രി റോഷി അഗസ്റ്റിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവറാണ്. അറസ്റ്റിലായതിന് പിന്നാലെ ഇയാളെ പുറത്താക്കാൻ മന്ത്രി നിർദേശം നൽകി.