കുമ്പളങ്ങി ആന്റണി ലാസർ വധം: യുവതിയടക്കം രണ്ട് പ്രതികൾ അറസ്റ്റിൽ, രണ്ട് പേർ ഒളിവിൽ
എറണാകുളം കുമ്പളങ്ങിയിൽ ആന്റണി ലാസർ എന്ന 39കാരനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പ്രതികൾ അറസ്റ്റിൽ. പുത്തങ്കരി വീട്ടിൽ സെൽവൻ(53), തറേപ്പറമ്പിൽ ബിജുവിന്റെ ഭാര്യ രാഖി(22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രധാന പ്രതികളായ ബിജു, ഇയാളുടെ സുഹൃത്ത് ലാൽജി എന്നിവർ ഒളിവിലാണ്
ആന്റണി ലാസറിനോടുള്ള ബിജുവിന്റെ പൂർവ വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഇവർ തമ്മിലുണ്ടായിരുന്ന പ്രശ്‌നം പറഞ്ഞു തീർക്കാനെന്ന രീതിയിൽ ശെൽവൻ ആന്റണിയെ സംഭവദിവസം വീട്ടിലേക്ക് വിളിച്ചു വരുത്തുകയും ബിജുവും സുഹൃത്തുക്കളും ചേർന്ന് മർദിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. തുടർന്ന് മൃതദേഹം ചതുപ്പിൽ കുഴിച്ചിടുകയും ചെയ്തു. ശനിയാഴ്ചയാണ് ലാസറിന്റെ മൃതദേഹം ചതുപ്പിൽ നിന്ന് കണ്ടെത്തിയത്.