എറണാകുളം ഉദയംപേരൂരിൽ അച്ഛൻ മകനെ കുത്തിക്കൊന്നു
എറണാകുളം ഉദയംപേരൂരിൽ അച്ഛൻ മകനെ കുത്തിക്കൊന്നു. എംഎൽഎ റോഡിലെ ഞാറ്റിയിൽ സന്തോഷാണ് കൊല്ലപ്പെട്ടത്. ഇയാളുടെ പിതാവ് സോമനെ പോലീസ് കസ്റ്റഡിയിലെടുത്തു. അർബുദ രോഗിയാണ് സോമൻ
സന്തോഷ് സ്ഥിരമായി മദ്യപിച്ച് എത്തി മർദിക്കുന്നതിനാൽ കുറേ നാളായി സോമൻ മകളുടെ വീട്ടിലായിരുന്നു. അടുത്തിടെയാണ് സോമൻ തിരികെ എത്തിയത്. ഇവർ മാത്രമായിരുന്നു വീട്ടിൽ താമസിച്ചിരുന്നത്.
ഇന്നലെ ഉച്ചയോടെ മദ്യപിച്ചെത്തിയ സന്തോഷ് തന്നെ മർദിച്ചതായി സോമൻ പറയുന്നു. രാത്രി 12 മണിയോടെ സോമൻ സന്തോഷിനെ കത്തിയെടുത്ത് കുത്തുകയായിരുന്നു. കരച്ചിൽ കേട്ട് അയൽവാസികൾ ഓടിയെത്തിയപ്പോഴാണ് സന്തോഷ് കുത്തേറ്റ് കിടക്കുന്നത് കണ്ടത്. പോലീസ് എത്തിയപ്പോഴും മരണം സംഭവിച്ചിരുന്നു.