അമേരിക്കൻ യാത്ര ഇറച്ചി കടയിൽ എല്ലിൻ കഷണം തേടിപ്പോകുന്ന പട്ടികളുടെ അവസ്ഥ; ഷിബു ബേബി ജോൺ
മുഖ്യമന്ത്രി പിണറായി വിജയന്‍റേയും സംഘത്തിന്‍റേയും അമെരിക്കൻ സന്ദർശനത്തെ രൂക്ഷമായി വിമർശിച്ച് ആർഎസ്പി നേതാവ് ഷിബു ബേബി ജോൺ.അമെരിക്കയിൽ യാചന വേഷം അണിയാൻ ശ്രമിക്കുകയാണ് മുഖ്യമന്ത്രിയെന്ന് പറഞ്ഞ ഷിബു ബേബി ജോൺ ഇറച്ചി കടയിൽ എല്ലിൻ കഷണം തേടിപ്പോകുന്ന പട്ടികളുടെ അവസ്ഥയാണിതെന്നും, അപമാനകരമാണെന്നും വിമർശിച്ചു.
തിരദേശ ഹൈവേയിലും കെ റെയിൽ പോലെ ദുരൂഹതയുണ്ടെന്ന് പറഞ്ഞ അദ്ദേഹം ഡിപിആർ പുറത്തിവിടാത്തതെന്താണെന്നും ചോദിച്ചു. സോളാർ കമ്മീഷന് കൈക്കൂലി നൽകിയെന്ന സിപിഐ നേതാവ് സി ദിവാകരന്‍റെ വെളിപ്പെടുത്താൽ ശരിയായിരിക്കുമെന്നും ഇക്കാര്യം അന്വേഷിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.